സിമതേരിയിലേക്കുള്ള പടികള്‍ ഇറങ്ങുമ്പോള്‍ ഓര്ത്തു 'എത്ര നാളായി ഇവിടേയ്ക്ക് വന്നിട്ട്?'.
ആഷയുടെ കല്ലറ ലക്ഷ്യം വച്ചു മുന്നോട്ടു നടന്നു. ഒരു മൂലയിലയിട്ടാണ് അത്... ഒരു കോണ്‍ക്രീറ്റ് സ്ലാബ്... പുറകില്‍ ഒരു കറുത്ത മരകുരിശു.... അതില്‍ അവളുടെ പേരു...
പല വിധ വികാരങ്ങളോടെ ഞാന്‍ അവിടെ അവളുടെ കല്ലറക്കായി പരത്തി.... ഇല്ല... കാണുന്നില്ല... ആ സ്ഥലം പുതിയ ആരോ കയ്യടക്കിയിരിക്കുന്നു.... ഇടവകക്കാരെ മുഴുവന്‍ അടക്കാന്‍ സിമാത്തെരിയില്‍ സ്ഥലം ഇല്ല. അതുകൊണ്ട് പുതിയ ആളുകള്‍ വരുമ്പോള്‍ പഴയ ആളുകളുടെ സ്ഥലങ്ങള്‍ നഷ്ടപെടുന്നു....
ഒരു നിമിഷം ഞാന്‍ ആലോചിച്ചു നിന്നു. പിന്നെ സിമതെരിക്ക് അടുത്തുള്ള കപ്പേളയില്‍ പോയി പ്രാര്‍ത്ഥിച്ചു....
തിരിച്ചു നടക്കുമ്പോള്‍ ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ മനസിലേക്ക് ഓടിയെത്തി...
ഒന്നാം ക്ലാസ്സ് മുതലുള്ള എന്റെ പ്രിയ കൂട്ടുകാരി.... എനിക്ക് പാട്ടു കേള്ക്കുന്ന ക്രിസ്മസ് കാര്‍ഡ് തന്നതും മെഴുകുകൊണ്ടുള്ള തക്കാളി തന്നതും അവള്‍ ആണ്.
എന്തെല്ലാം കാര്യങ്ങള്‍ ആണ് അവള്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്.... അന്നത്തെ എന്റെ പാടപുസ്തകത്തിനു പുറത്തുള്ള അറിവില്‍ നല്ലൊരു ഭാഗവും അവളില്‍ നിന്നായിരുന്നു...
എത്ര എത്ര ഓര്‍മ്മകള്‍....
ഒന്നാം ക്ലാസില്‍ പിങ്ക് ഉടുപിട്ടു വന്ന ആ കൊച്ചു കുറുംബിയെ എനിക്കാദ്യം ഇഷ്ടമല്ലായിരുന്നു.... പിന്നെ എന്നോ ഞങള്‍ പ്രിയ കൂട്ടുകാരായി....
രണ്ടു വഴിക്കാണ് ഞങള്‍ വീട്ടിലേക്ക് പോകാറ്.... പോകുന്നതിനു മുന്പ് വഴിയരികില്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞു നില്ക്കും... ക്ലാസ്സിളിരുന്നും ഇന്റര്‍വെല്‍ സമയത്തും പറഞ്ഞിട്ട് തീരാത്തവ ....
ഒരിക്കല്‍ അങ്ങനെ വര്‍ത്തമാനം പറയുമ്പോളാണ് റോഡില്‍ നിന്നു മണിയടി കേട്ടത്...
'ഐസ് വര്രുന്നുണ്ട് . ഐസ് കാരന്റെ മണിയടി കേട്ടോ?' അതും പറഞ്ഞു കൊണ്ടു ഞാന്‍ റോഡിലേക്ക് ഓടി..
പക്ഷെ അത് ഐസ് ആയിരുന്നില്ല. നല്ല വെള്ള കളറില്‍ പൂട പോലെ ചില്ല് കുപ്പിയില്‍ ഒരു സാധനം...
'മദാമ്മ പൂട.... വേണ്ട.... അത് കഴിക്കാന്‍ കൊള്ളില്ല....' അവള്‍ വിളിച്ചു പറഞ്ഞു.
തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ പഞ്ഞി മുട്ടായി എന്നും വിളിക്കപ്പെടുന്ന മദാമ്മ പൂട ഉണ്ടാക്കുന്നതിനെക്കുരിച്ചു ആഷ പറഞ്ഞതു ഓര്ത്തു. മദാമ്മ മാരുടെ തലമുടി വെട്ടി പഞ്ചസാര പാനിയില്‍ ഇട്ടാണ് അത്രെ മദാമ്മ പൂട ഉണ്ടാക്കുന്നത്.
മദാമ്മ മാരെ ഞാന്‍ കണ്ടിട്ടില്ല... എന്നാലും അവള്‍ പറഞ്ഞതു ശരിയായിരിക്കും...ഞാന്‍ ഓര്ത്തു.
പാറായി തോട്ടത്തില്‍ റബറിന് തുരിശടിക്കാന്‍ എല്ലാ കൊല്ലവും ഹെലികോപ്റ്റര്‍ വരാറുണ്ട്. അത്ര വലിയ തോട്ടമാണ് .... വലിയ റബര്‍ മരങ്ങളും... നടന്നൊന്നും തുരിശടിച്ചാല്‍ തീരില്ല...
ഹെലികോപ്റ്റര്‍ വന്നു ബംഗ്ലാവുംകുന്നില്‍ ഇറങ്ങും... എല്ലാ വര്ഷവും വീട്ടില്‍ നിന്നു ഞങള്‍ കാണാന്‍ പോകാറുണ്ട്... അത് ഓടിക്കുന്നത് ഒരു സായിപ്പാണ്... അയാളുടെ മുടിയും നല്ല വെളുത്തു മിനുസമുള്ളതാണ്.... മദാമ്മ പൂട പോലെ...
അപ്പോള്‍ ആഷ പറഞ്ഞതു സത്യം ആകും....
അവള്ക്ക് അതുപോലെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അറിയാം... വല്ല്യമച്ചിയുടെ വായു ഗുളിക എടുത്തു തിന്നുന്നതും ഞാന്‍ നിര്‍ത്തിയത് അവള്‍ പറയുന്ന കേട്ടിട്ടാണ്... നാളുകള്‍ കുളിക്കാതിരുന്നു ദേഹത്തെ ചെളി ഉരുട്ടി എടുത്താണ് വായു ഗുളിക ഉണ്ടാക്കുന്നത്... പിന്നെ അതില്‍ എന്തോ മരുന്നും ചേര്‍ക്കും.... എന്റെ മുഖത്തെ സംശയ ഭാവം കണ്ടിട്ടാവാം അവള്‍ കൈത്തണ്ടയില്‍ തിരുമി കറുത്ത നിറത്തില്‍ ചെളി ഉരുണ്ടു കൂടുന്നത് കാണിച്ചു തന്നു...
ശരിയായിരിക്കും.... ഞാന്‍ ഓര്ത്തു.
പത്തു നിലയോക്കെ പൊക്കമുള്ള കെട്ടിടങ്ങള്‍ ഉണ്ടെന്നു എനിക്ക് പറഞ്ഞു തന്നതും അവള്‍ ആണ്... ജിരാഫിനെക്കുരിച്ചും രണ്ടു കാലില്‍ നടക്കുന്ന കരടിയെക്കുരിച്ചും പറഞ്ഞതും അവള്‍ തന്നെയാണ്....
അവള്‍ക്കെന്തോ വലിയ അസുഖം ഉണ്ടെന്നും അവള്‍ പറഞ്ഞു... അത് മാത്രം ഞാന്‍ വിശ്വസിച്ചില്ല... ചിലപോ അതെനിക്ക് വിശ്വസിക്കാന്‍ ഇഷടം ഇല്ലാതിരുന്ന കൊണ്ടാവും... അറിയില്ല...
പിന്നെ അവളുടെ ചേച്ചി ഹൈ സ്കൂളിലേക്ക് പോയപ്പോള്‍ അവളെയും അങ്ങോട്ട് സ്കൂള്‍ മാറ്റി... അവള്ക്ക് പോകാന്‍ ഒരല്പം ഇഷ്ടം ഇല്ലാതിരുന്നിട്ട് കൂടി.... എങ്ങിലും ഞങ്ങള്‍ കാണും.... എല്ലാ ഞായറാഴ്ചയും....
പതുക്കെ പതുക്കെ അവള്കെന്തോ അസുഖം ഉണ്ടെന്നു എനിക്കും മനസിലായി... ഭ്രാന്ത് പോലെ എന്തോ ഒന്നു .... അവള്‍ കൂട്ട് കാരെ ഒക്കെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ സ്കൂളില്‍ പോക്കും നിര്ത്തി... പക്ഷെ അപ്പോളും അവള്‍ക്കെന്നോട് സ്നേഹമായിരുന്നു....
പിന്നെ ആറാം ക്ലാസ്സില്‍ ഞാന്‍ ഹോസ്ടലിലേക്ക് പോയതോടെ ഞങള്‍ തമ്മില്‍ കാണാതായി.... എങ്ങിലും ഞാന്‍ അവളെ ഓര്‍ക്കും.... ഇടക്കിടെ.....
ഏഴാം ക്ലാസ്സില്‍ വച്ചു അവളെനിക്കൊരു കത്തയച്ചു.... വികലമായ അക്ഷരത്തില്‍... ഹോസ്റ്റലില്‍ പൊട്ടിച്ചു വായിച്ചിട്ടാണ് കത്ത് കൈയില്‍ കിട്ടാറു..... ആ കത്ത് പൊട്ടിച്ചു വായിച്ച ടീച്ചര്‍ എന്നെ അത് കണ്ടു കളിയാക്കി.... എനിക്കും അത് പകുതി പോലും വായിച്ചെടുക്കാന്‍ പറ്റിയില്ല.... ഇവള്‍ എന്തിനാ ഇങ്ങനെ ഒരു കത്തയച്ചത്....ആകെ ദേഷ്യം വന്നു... എനിക്കെന്തോ മറുപടി അയക്കാന്‍ പോലും തോന്നിയില്ല...
ബോധത്തിനും അബോധവസ്തക്കും ഇടക്കുള്ള നൂല്‍ പാലത്തില്‍ നില്‍ക്കുമ്പോളാണ് നി അതെഴുതിയതെന്നു എനിക്ക് മനസിലായില്ല...അറിഞ്ഞിരുന്നെങ്ങില്‍ ഒരിക്കലും ഞാന്‍ അത് അവഗണിക്കില്ലയിരുന്നു...
പ്രിയ കൂട്ടുകാരി ... മാപ്പ്...
അവള്‍ പൂര്‍ണമായും ഒരു രോഗിയായി മാറി എന്ന് ഒരിക്കല്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു...
'ഒന്നു പോയി കാണട്ടെ?' ഞാന്‍ ചോദിച്ചു.
'വേണ്ട... ആളുകളെ ഒക്കെ ഉപദ്രവിക്കും എന്നാ പറഞ്ഞു കേട്ടെ... നിന്നെ ചിലപോ തിരിച്ചറിയുക പോലും ഇല്ല...' അമ്മ പറഞ്ഞു.
പലവട്ടം മനസ് പറഞ്ഞു ' അവിടെ വരെ ഒന്നു പോണം..' പക്ഷെ പോയില്ല....
ആഷയുടെ ബന്ധു സോബി ചേട്ടന്‍ ഓട്ടോ ഡ്രൈവര്‍ ആണ്... ഞങളുടെ വീടിനടുത്തുള്ള കുട്ടികള്‍ ആ ഓടോയിലാണ് സ്കൂളില്‍ പോകുന്നത്....
പണ്ടു പല ദിവസവും അവളെ സൈക്കിളില്‍ സ്കൂളില്‍ കൊണ്ടുവന്നുകൊണ്ടിരുന്നത് ചേട്ടനാണ്.... അങ്ങനെ കൂട്ടുകാരിയായ എന്നെ ചേട്ടന് നന്നായി അറിയാം..
എന്നും നാട്ടില്‍ വരുമ്പോള്‍ സോബി ചേട്ടനോട് ഞാന്‍ ചോദിക്കും 'ആഷക്ക് എങ്ങനെ ഉണ്ട് ?'
'കുറവൊന്നും ഇല്ല.... ഒരു മുറിയില്‍ അടച്ചു ഇട്ടിരിക്കുവാണ്......ആളുകളെ തിരിച്ചറിയൊന്നുമില്ല.... ആരോടും മിണ്ടുവോമില്ല....' ചേട്ടന്‍ പറയും.
നിര്‍ത്താതെ സംസാരിക്കുമായിരുന്ന എന്റെ കൂട്ടുകാരി..... ആരോടും മിണ്ടാതെ.....ഒരു മുറിയില്‍ തനിച്ചു...
സോബി ചേട്ടനോട് എന്ന് അവളുടെ കാര്യം ചോദിച്ചാലും എന്നും ഒരേ മറുപടി തന്നെയാണ് കിട്ടാറു...
ഒരിക്കല്‍ മാത്രം അതിനൊരു വ്യത്യാസം വന്നു... അന്ന് എന്റെ ചോദ്യത്തിന് ഉത്തരം ഇങ്ങനെ ആയിരുന്നു...
'ആഷ രണ്ടാഴ്ച മുന്പ് മരിച്ചു പോയി....മോള്‍ അറിഞ്ഞില്ലായിരുന്നോ?'. എനിക്ക് എന്തൊക്കെയോ തോന്നി.... മിണ്ടാനാവാതെ അല്പം നേരം നിന്നു പോയി ഞാന്‍....
'ഇല്ല... ഞാന്‍ അറിഞ്ഞില്ല...' ഞാന്‍ പതിയെ പറഞ്ഞു...
ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല... ചേട്ടനും ഒന്നും പറഞ്ഞില്ല...
അടുത്ത തവണ പള്ളിയില്‍ പോയപ്പോള്‍ അവളുടെ കല്ലറയുടെ അടുത്ത് പോയി...മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം തോന്നി....
എനിക്കറിയാം.....നി എന്നെ കാണാന്‍ ആഗ്രഹിചിട്ടുണ്ടാകും എപ്പോലെങ്ങിലും ഒക്കെ... പക്ഷെ ഒരിക്കല്‍ പോലും നിന്നെ കാണാന്‍ ഞാന്‍ വന്നില്ലല്ലോ.... ഇനി ഞാന്‍ വരും... എനിക്ക് നിന്നെ കാണാന്‍ പറ്റില്ല എങ്ങിലും നിനക്കെന്നെ കാണാന്‍ പറ്റില്ലേ....
ഇത്തവണ ചെന്നപ്പോള്‍ അവളുടെ കല്ലറ പോലും അവിടെ ഇല്ല.....
സിമിതെരിയുടെ പടികള്‍ കയറി തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു...
'നി ഈ ലോകം വിട്ടു പോയെങ്ങിലും എന്റെ മനസ്സില്‍ എന്നും ഉണ്ടാകും. പഴയ ആ കൊച്ചുകുറുമ്പി ആയി....'
Wednesday, October 7, 2009
Sunday, September 6, 2009
വിധിയും കാത്തു...
ഒരു വര്‍ഷത്തോളം ആയി നിരന്തരം കോടതി മുറി കയറി ഇറങ്ങുന്നു....
കേസിന്റെ വിധി ഇങ്ങനെ നീണ്ടു പോകുന്നതല്ലാതെ തീരുന്നില്ല.... ഇനിയും എത്ര നാള്‍ ഇങ്ങനെ.... അറിയില്ല.....
കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ചാല്‍ ഒരു പക്ഷെ മരണ ശിക്ഷ വരെ കിട്ടാം... അല്ലെങ്ങില്‍ ഒരു ജീവപരന്ത്യം....
കോടതി എന്തും വിധിക്കാം... കുറ്റവാളിയെന്നോ നിരപരാധി എന്നോ .... എന്തും....
ആദ്യം ഒക്കെ ആഗ്രഹിക്കുമായിരുന്നു എങ്ങനെയെങ്ങിലും തന്റെ നിരപരാധിത്വം തെളിയണം.... തന്നെ കുറ്റക്കാരന്‍ എന്ന് വിളിച്ചവരുടെ മുന്നിലൂടെ തല താഴ്ത്താതെ നടക്കണം.... തനിക്ക് നഷ്ടപെട്ട സന്തോഷങ്ങള്‍ എല്ലാം വീണ്ടെടുക്കണം എന്നല്ലാം....ഇന്നിപ്പോള്‍ ആകെ ഒരു മരവിപ്പാണ്...... ജീവിതത്തോടുള്ള സ്നേഹം നഷടപെട്ടു കഴിഞ്ഞിരിക്കുന്നു... ഇത്രയും നാളത്തെ വിധിയും കാത്തുള്ള ജീവിതം തന്നെ മറ്റൊരാളാക്കി മാറ്റിയിരിക്കുന്നു..... ആകെ ഒരു നിസംഗത .... ഇനി വിധി എന്ത് തന്നെയായാലും തനിക്ക് ഒരുപോലെ തന്നെ.....
വിധി എന്ത് തന്നെയായാലും ..... മരണമോ ജീവപരന്ത്യമോ എന്ത് തന്നെ ആയാലും സഹിക്കെണ്ടവാന്‍ താന്‍ മാത്രം..... പക്ഷെ അതറിയാനുള്ള ഈ കാത്തിരിപ്പ്..... അത് അസഹനീയം.....

Wednesday, September 2, 2009
ഓര്‍മ്മകള്‍......
'ഓര്‍മകളെ എല്ലാവരും സ്നേഹിക്കുന്നു.... കാരണം ജീവിതത്തില്‍ ഒരിക്കലും മാറ്റം സംഭവിക്കാത്ത ഒന്നാണ് ഓര്‍മ്മകള്‍...' ഇന്നലെ മൊബൈലില്‍ എനിക്ക് കിട്ടിയ ഒരു മെസേജിന്റെ തുടക്കം ആണത്.
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആയി ഞാന്‍ കരുതാറുള്ള രണ്ടു കാര്യങ്ങള്‍ ആണ് നല്ല സുഹൃത്തുക്കളും നല്ലഓര്‍മകളും...
അതില്‍ത്തന്നെ ഒരു ഇരുപതു വയസിനു മുന്പുള്ള ഓര്‍മ്മകള്‍ ആണ് എന്റെ ജീവിതത്തില്‍ ഇന്നും ഏറ്റവും നിറപകിട്ടോടെ നില്ക്കുന്നത്.... ആ കാലം മുതല്‍ എന്റെ ഒപ്പമുള്ള സുഹൃത്തുക്കളും... എല്ലാവര്ക്കും ഒരു പക്ഷെ അങ്ങനെതന്നെ ആയിരിക്കാം.... അറിയില്ല...
അടുത്തിടയ്ക്ക് അഞ്ചാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സു വരെ ഒരുമിച്ചു പഠിച്ച ഞങ്ങള്‍ കുറെ സുഹൃത്തുക്കള്‍ ഏഴ്വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സ്കൂളില്‍ ഒരുമിച്ചു കൂടി..... പണ്ടു നടന്ന വഴികളിലൂടെയും കളിച്ച ഗ്രവുണ്ടിലൂടെയും ഒക്കെവീണ്ടും കൂട്ടുകാരുടെ കൈയും പിടിച്ചു നടന്നു... പണ്ടു പഠിച്ച ക്ലാസ്സ് ലേക്കും താമസിച്ച മുറികളിലെക്കും ഒക്കെ ഒരിക്കല്‍കൂടി..... എനിക്കതൊരു വല്ലാത്ത അനുഭൂതി തന്നെയാണ് തന്നത്....
ഓണമായിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഒരു മടുപോടെ ഇരുന്നപോളാണ് അന്ന് സ്കൂളില്‍ പോയപ്പോ എടുത്തഫോടോകളെക്കുറിച്ച് ഓര്‍ത്തത്..... അതും കണ്ടിരിക്കുമ്പോള്‍ 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന' എന്നപാട്ടോര്‍മ്മ വന്നു... യൂടുബില്‍ അതിനായി തിരഞ്ഞപ്പോള്‍ അതാ ഒര്മകലെക്കുരിച്ചു മനോഹരമായ കുറെപാട്ടുകള്‍.... എല്ലമിരുന്നു കേട്ടു... കൂടെ എവിടെയെല്ലമോക്കെയോ മനസുകൊണ്ട് പോയി വന്നു....
അതൊക്കെ കഴിഞ്ഞപ്പോള്‍ എന്തോ ഒരു സുഖം......
NB: ഒര്മാകലെകുരിച്ചുള്ള കുറച്ചു പാട്ടുകള്‍....
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റതെതുവാന്‍ ........... ......... " http://www.youtube.com/watch?v=cToRCA9rCuE&feature=related
"ഓര്‍മ്മകള്‍...ഓര്‍മ്മകള്‍...ആലോലം തഴുകുമീ ....
http://www.youtube.com/watch?v=y8sK5Cz4NEg&NR=൧
"ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്ന..."
http://www.youtube.com/watch?v=s6ufyJWQpjI
"ഓര്‍മ്മകള്‍.... ഓര്‍മ്മകള്‍....."
http://www.youtube.com/watch?v=ccTwDAZmr1s&feature=രേലറെദ്
"ഓര്‍മകളെ കൈവള ചാര്‍ത്തി...."
http://www.youtube.com/watch?v=djuXNmfxtSE
"ഓര്‍മകളെ ഓര്‍മകളെ...."
http://www.youtube.com/watch?v=maOjTiSOiqg

ഓണം......
രാവിലെ കണ്ണ് തുറന്നു സമയം നോക്കാന്‍ മൊബൈല് എടുത്തപ്പോള്‍ അതില്‍ കുറെ മെസ്സേജുകള്‍ ..... മലയാള തനിമയുള്ള ഓണാശംസകള്‍... എനിക്കെന്തു ഓണം....മറുപടി അയക്കണോ എന്ന് ആലോചിച്ചു... ആദ്യം തോന്നി വേണ്ടാന്ന്... പിന്നെ പതുക്കെ ഓരോന്നിനായി അയച്ചു...
വീട്ടില്‍ പോകാതെ ബാങ്ങളൂര്‍ തന്നെ നിക്കുന്ന രണ്ടാമത്തെ ഓണം.... കഴിഞ്ഞ വര്ഷം ഓണത്തിന് വീട്ടില്‍ പോകാന്‍ പറ്റിയില്ലേലും ജൈസണ്‍ന്റെ വീട്ടില്‍ പോയി ഓണം ആഘോഷിച്ചു.... ഇത്തവണ അതും ഇല്ല....
കഴിഞ്ഞു പോയ പല ഓണങ്ങളെ കുറിച്ചു ഓര്ത്തു കട്ടിലില്‍ തന്നെ ഇരുന്നു.... സ്കൂളിലെ ഓണം....പൂക്കളം... വീട്ടിലെ ഓണം.... സദ്യ...വീട്ടിലായിരുന്നു എങ്കില്‍ രാവിലെ മുതല്‍ ടിവി കാനുന്നതിന്റെയും പച്ചക്കറി അരിയുന്നതിന്റെയും തിരിക്കില്‍ ആയിരുന്നേനെ....ആകെ ഒരു വല്ലാത്ത സന്തോഷം ആയിരിക്കും... ഓരോന്നും ഓര്‍ത്തു വളരെ നേരം ഇരുന്നു പോയി...
ഓഫീസില്‍ പോകണമല്ലോ എന്ന ചിന്ത പെട്ടന്നാണ് വന്നത്.... ഓഫീസില്‍ കൂടെ ഉള്ള മലയാളി കൂട്ടുകാരില്‍ ഒരാളൊഴിച്ച് ബാക്കി എല്ലാവരും ഓണം പ്രമാണിച്ച് അവധിയിലാണ്.... അവിടെ ചെന്നാലും ഒരു ഒറ്റപെടല്‍ ആയിരിക്കും....അതുകൊണ്ട് ഓഫീസില്‍ പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഒരു മടി....മടിചിരുന്നിട്ടു കാര്യമില്ല... പതുക്കെ ബെഡില്‍ നിന്നു എഴുന്നേറ്റു....
കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെ അവല്‍ കൊണ്ടു ഉണ്ടാക്കുന്ന ഒരു സാധനം...'പോഹ'.... കൂടെ കന്നടക്കാരുടെ ഒരു ഉഗ്രന്‍ ചട്നിയും.... കൊള്ളാം... അതിന്റെ ഗംഭീര സ്വാത് കാരണം എടുത്തത് മുഴുവന്‍ കഴിച്ചില്ല... വിശപ്പ് മാറിയിട്ടില്ല.... പതുക്കെ റൂമിലേക്ക് തിരിച്ചു പോയി... തലേന്ന് വാങ്ങിയ പേരക്ക രണ്ടെണ്ണം ബാക്കി ഉണ്ട്... ഭാഗ്യം....
ഓഫീസില്‍ എത്തിയിട്ട് ഓണം ആശംസിക്കാന്‍ വീട്ടിലേക്ക് വിളിച്ചു.....അനിയത്തി ടിവി കാണുന്ന തിരക്കിലാണ്.... ഞാന്‍ ചെല്ലാത്തത് കൊണ്ടു കാര്യമായ ആഘോഷം ഒന്നും ഇല്ല വീട്ടില്‍.... ശബ്ദത്തിലെ ഉഷാര് കുറവ് കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ ചോദിച്ചു 'എന്താടാ സുഖമില്ലേ....'.
അസുഖം ഒന്നും ഇല്ല...
'കുഴപ്പൊന്നും ഇല്ലമ്മേ...' ഞാന്‍ മറുപടിയും പറഞ്ഞു....
പിന്നെ ഓണം ആശംസിക്കാനുള്ള കൂട്ടുകാരുടെ വിളികളായി... 'ഓഫിസിലാണ്.... പിന്നെ വിളിക്കാം' എല്ലാരോടും പറഞ്ഞു.
മലയാളിയായ എന്റെ സൂപ്പര്‍വൈസര്‍ നാട്ടില്‍ പോകാനുള്ള തിരക്കിലാണ്.... ഞാന്‍ തീര്‍ക്കേണ്ട പണികള്‍ ഒക്കെ പെട്ടന്ന് തീര്ത്തു കൊടുത്തു... സര്‍ സമാധാനം ആയി വേഗം വീട്ടില്‍ പോട്ടെ.... ഉച്ചയോടെ സാറും പോയി....
ആകെ ഒരു ഉഷാര് കുറവ്......അതെങ്ങനെ മാറ്റും എന്ന് ചിന്തിച്ചിരിക്കുംപോളാണ് കൂട്ടുകാരി ഊണ് കഴിക്കാന്‍ വിളിച്ചത്.... വിശപ്പൊന്നും തോന്നണില്ല... എന്നാലും പോയി കുറച്ചു നേരം സംസാരിച്ചിരിക്കാം... ഞാന്‍ ഓര്ത്തു...
പക്ഷെ ഇടയ്ക്ക് വേറൊരു പണിക്കു പോയതുകൊണ്ട് അവളുടെ കൂടെ പോകാന്‍ പറ്റിയില്ല....
അവള്‍ കഴിച്ചു തിരിച്ചു വന്നപ്പോള്‍ ചോദിച്ചു ' കറികള്‍ എന്താണ് ഇന്നു?'
അതിന്റെ ലിസ്റ്റ് കേട്ടതോടെ തീരുമാനിച്ചു .. വെറുതെ നടന്നു മെസ്സ് വരെ നടന്നു സമയം കളയണ്ട....
കൂടെ വരാന്‍ ആരെങ്ങിലും ഉണ്ടായിരുന്നേല്‍ പുറത്തു ഒരു മലയാളി മെസ്സ് ഉള്ളതില്‍ പോയി ഊണ് കഴിക്കാമായിരുന്നു.... പക്ഷെ ആരുമില്ല.... സ്ത്രീജനങ്ങള്‍ അധികം പോകാത്ത സ്ഥലം ആയതുകൊണ്ട് ഒറ്റയ്ക്ക് പോകാന്‍ ഒരു മടി....
നാലര അയപ്പോലെക്കും നന്നായി വിശന്നു തുടങ്ങി... എന്തായാലും പുറത്തു പോയി ചായ കുടിച്ചിട്ട് തന്നെ ബാക്കി കാര്യം... ഇന്നിവിടത്തെ മെസ്സില്‍ പോകുന്നില്ല....പതുക്കെ പുറത്തേക്ക് നടന്നു..... കുറച്ചധികം നടന്നാല്‍ ഒരു മലയാളി ഹോട്ടല്‍ ഉണ്ട്..... ഇന്നത്തെ ചായ അവിടന്നവാം.....അവിടെ ചെന്നപ്പോള്‍ ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ നിറയെ പഴംപൊരി ..... മൂന്നു എണ്ണം വാങ്ങി കഴിച്ചു.... ചായയും കുടിച്ചു..... ഹാവൂ... സമാധാനം....
ഇത്തവണത്തെ ഓണം ഗംഭീരം.... പതിയെ തിരിച്ചു നടന്നു....

Monday, August 3, 2009
കൃഷ്ണകുമാരി......
ഇന്നലെ ഒരു അവധി ദിവസം ആയിരുന്നു.... പോരാത്തതിന് ഫ്രെണ്ട്ഷിപ് ഡേയും..... എന്റെ പഴയ സുഹൃത്തുകളെ ഇങ്ങനെ ഒര്തുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് കൃഷ്ണകുമാരിയുടെ മുഖം മനസിലേക്ക് വന്നത്.....
കൃഷ്ണകുമാരിയെക്കുരിച്ചുള്ള എന്റെ ആദ്യത്തെ ഓര്മ്മ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള ഒരു സംഭവം ആണ്. ഒന്നാം ക്ലാസ്സിനോട് ചേര്‍ന്നായിരുന്നു സ്കൂളിന്റെ സ്റ്റേജ്.... ഇന്റര്‍വെല്‍ സമയത്തൊന്നും സ്റ്റേജില്‍ കയറി ഓടിക്കളിക്കരുത് എന്ന് നിയമം ഉള്ളതാണ്..... കാരണം കളിച്ചു കളിച്ചു ആരൊക്കെയോ താഴെ വീണിട്ടുണ്ട്.....എന്നാലും ചില വിരുതന്‍മാര്‍ ഉച്ചയൂണു കഴിഞ്ഞു സ്റ്റേജില്‍ കളിയ്ക്കാന്‍ കയറും... ആ കൂട്ടത്തില്‍ ഒന്നു മുതല്‍ നാലു വരെ ഉള്ള ഏതു ക്ലാസിലെ വിരുതന്മാരും കാണാം...... പക്ഷെ ആ കൂട്ടത്തില്‍ പെണ്‍സാനിധ്യം ആയി ഒരാളെയേ ഞാന്‍ കണ്ടിട്ടുള്ളു.... രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി ആണ് അതെന്നറിയാം.... ആരോ ഒരിക്കല്‍ പേരും പറയുന്നതു കേട്ടു.....കൃഷ്ണകുമാരി.....
എനിക്കും പലപ്പോഴും സ്റ്റേജില്‍ കയറി ഓടിക്കളിക്കാന്‍ തോന്നിയിട്ടുണ്ട്.... പക്ഷെ ധൈര്യം കിട്ടിയിട്ടില്ല.... ടീച്ചര്‍ കണ്ടാലോ.... ഞങ്ങള്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ സ്റ്റേജില്‍ കയറുന്ന പടികളില്‍ വാടര്‍ ബോട്ടിലുകള്‍ വക്കാരുണ്ടായിരുന്നു..... ഒരിക്കല്‍ കൃഷ്ണകുമാരിയുടെ കാല്‍ തട്ടി ഒരു കുട്ടിയുടെ വാട്ടര്‍ ബോട്ടില്‍ താഴെ വീണു പൊട്ടി..... ആ കുട്ടി അത് 'ടിച്ചരിനോട് പറഞ്ഞു കൊടുക്കും' എന്ന് പറഞ്ഞു കരച്ചില്‍ ആയി...... ടീച്ചര്‍ അറിഞ്ഞാല്‍ വലിയ കുഴപ്പം ആകും..... കൃഷനകുമാരി വന്നു ആ കുട്ടിയെ വിരട്ടി നോക്കി....എന്തൊക്കെയോ ചീത്ത വിളിച്ചു... പകുതി എനിക്ക് മനസിലായില്ല.... പക്ഷെ കക്ഷി കരച്ചില്‍ കൂട്ടിയതെ ഉള്ളു..... താമസിയാതെ കൃഷ്ണകുമാരിയുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരന്‍ കൃഷ്ണകുമാര്‍ രംഗത്തെത്തി.... പിന്നെ വിരട്ടല്‍ കൃഷ്ണകുമാറിന്റെ വകയായി..... ഗംഭീര വിരട്ടല്‍.....അവസാനം ബോട്ടില്‍ പൊട്ടിയ കുട്ടി പേടിച്ചു ബെഞ്ചിന്റെ ഒരു മൂലയ്ക്ക് ചെന്നിരിപ്പായി.... ആരും ഒന്നും ടീച്ചറിനോട് പറഞ്ഞില്ല......
ഞാന്‍ അന്നാണ് ഒരു 'വില്ലനെയും വില്ലിയെയും' ഒക്കെ ആദ്യമായി നേരിട്ടു കാണുന്നത്.... ഇങ്ങനത്തെ ആളുകളും ഉണ്ടോ.... ഞാന്‍ ഓര്ത്തു.... അവര്‍ എന്തെങ്ങിലും ഒക്കെ ചെയ്യുമോ? . ഒരല്പം പേടി എനിക്കും തോന്നി.....
പിന്നെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ ചെല്ലുംപോളും കൃഷ്ണകുമാരി അവിടെ ഉണ്ടായിരുന്നു..... എന്തുകൊണ്ടോ കൃഷ്ണകുമാരിക്ക് എന്നെ അങ്ങ് ഇഷടപെട്ടു. ചിലപ്പോ ഞാന്‍ വളരെ സ്നേഹത്തോടെ പെരുമാരിയതുകൊണ്ടാകും.... സത്യത്തില്‍ ഞാന്‍ അത് പേടികൊണ്ടു ചെയ്തതാണ്..... കൃഷ്ണകുമാരി ഉണ്ടോ അത് വല്ലോം അറിയുന്നു....
സ്കൂളിന്റെ താഴത്തെ പുരംപോക്കിലായിരുന്നു കൃഷ്ണകുമാരിയുടെയും കുടുംബത്തിന്റെയും താമസം...... അച്ഛന്‍ എങ്ങോ ഉപേക്ഷിച്ചു പോയതാണ്.... അമ്മയാണ് വളര്‍ത്തുന്നത്.... കഥകള്‍ ഒക്കെ കേട്ടപ്പോള്‍ എനിക്ക് പാവം തോന്നി..... പുറമ്പോക്കില്‍ നിന്നു വരുന്ന സാധാരണ കുട്ടികളെപോലെ ആയിരുന്നില്ല കൃഷനകുമാരി..... പുള്ളിക്കാരി എന്നും കുളിച്ചൊരുങ്ങി പൂവൊക്കെ ചൂടിയാണ് സ്കൂളില്‍ വരുനത്.... ഞാനും കൃഷ്ണകുമാരിക്ക് വല്ലപ്പോഴും സ്ലൈടും പൊട്ടും ഒക്കെ കൊണ്ടുവന്നു കൊടുക്കുമായിരുന്നു.... ഇടയ്ക്ക് മുട്ട പൊരിച്ചതും.....പതുക്കെ കൃഷ്ണകുമാരി എന്നോട് വളരെ അടുപ്പമായി.... അതോടെ എന്റെ പേടിയും പോയി....
കൃഷ്ണകുമാരി തെറികളുടെ ഒരു എന്സൈക്ലോപീടിയ ആയിരുന്നു.... 'പ' യും 'മ' യും കൂടിയുള്ള പല വാക്കുകളും ഞാന്‍ ആദ്യം കേള്‍ക്കുന്നത് കൃഷ്ണകുമാരിയില്‍ നിന്നാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ചോദിക്കും... 'ഇതിന്റെ അര്ത്ഥം എന്താ?'. അത് കൃഷ്ണകുമാരിക്കും അറിയില്ലായിരുന്നു... എന്നാലും അതൊരു വലിയ തെറിയാണ് എന്ന് എനിക്ക് പറഞ്ഞു തന്നു....
രണ്ടാം ക്ലാസ്സ് അവസാനം ഒക്കെ അയപോലെക്കും ഞാന്‍ ക്ലാസ്സിലെ നേതാവായി.... ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി.... ടീച്ചര്‍മാര്‍ക്ക് പ്രിയപെട്ടവള്‍.... കൃഷ്ണകുമാരി എന്റെ 'ബോഡി ഗാര്‍ഡും'.... ഞാന്‍ എവിടെ പോയാലും കൂടെ കാണും കക്ഷി.... ക്ലാസ്സില്‍ ആരെങ്ങിലും എന്നോട് ഒരല്പം എങ്ങിലും അനിഷ്ടത്തോടെ എന്തെങ്ങിലും പറഞ്ഞാല്‍ കൃഷ്ണകുമാരി ഇടപെടുകയി..... പോരെ പൂരം... അത് പേടിച്ചു ആരും അങ്ങനെ ഒരു സാഹസം കാണിക്കാരില്ലയിരുന്നു....
ഒരു നാലാം ക്ലാസ്സ് ഒക്കെ ആയപോലെക്കും ടീച്ചര്‍മാര്‍ക്ക് പ്രിയപെട്ടവള്‍ ആയ എന്റെ കൂടെ ടീചെര്മാരുടെ കണ്ണിലെ കരടായ, വായ തുറന്നാല്‍ തെറി വരുന്ന കൃഷ്ണകുമാരി എപ്പോളും നടക്കുന്നത് എനിക്ക് ഒരല്പം ബുധിമുട്ടയിതോന്നി തുടങ്ങി ..... പോരാത്തതിന് എന്റെ പ്രിയ കൂട്ടുകാരി ആശക്ക് അത് ഒട്ടും പിടിക്കുന്നുണ്ടയിരുന്നില്ല . എന്നാലും എനിക്ക് കൃഷ്ണകുമാരിയെ ഇഷ്ടം ആയിരുന്നു.... അതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല....
രണ്ടു മാസം അവധിക്കു സ്കൂള്‍ അടക്കുന്ന ദിവസം കൃഷ്ണകുമാരി എന്നോട് പറഞ്ഞു ' ഇന്നു ഞാനും നിന്റെ കൂടെ വീട്ടില്‍ വരികയാണ്...' എനിക്ക് വെപ്രാളം ആയി... എന്റെ വീട്ടില്‍ വന്നിട്ട് അവളുടെ വായില്‍ നിന്നു തെറി വല്ലതും വന്നാല്‍..... പിന്നെ എന്റെ കാര്യം കുശാലാണ്.... ഇങ്ങനെ ഉള്ള ആളുകളോട് കൂട്ട് കൂടരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്....അവള്‍ എന്റെ സമ്മതം ഒന്നും കാക്കാതെ എന്റെ കൂടെ നടന്നു തുടങ്ങി...
എന്റെ വീട്ടില്‍ എത്തിയാല്‍ എങ്ങനെ ഒക്കെ പെരുമാറണം എന്നതിനെക്കുറിച്ച് ഞാന്‍ വഴി നീളെ ഉപദേശം ആയിരുന്നു....എന്ത് വന്നാലും അറിയാതെ പോലും തെറി വായില്‍ വരരുതു..... ആരോടും തര്‍ക്കുത്തരം പറയരുത്.....
വീട്ടില്‍ എന്റെ കൂടെ വന്ന സുഹൃത്തിനു ഗംഭീര സ്വീകരണം ആയിരുന്നു.... എനിക്കാണ് എങ്കില്‍ ഒരു സമാധാനം ഇല്ല.... എന്റെ നെഞ്ച് കിടന്നു ഇടിക്കുന്നത് എനിക്ക് കേള്ക്കാം..... എന്തായാലും ഞാന്‍ പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല.... കൃഷ്ണകുമാരി വളരെ മാന്യമായി പെരുമാറി എല്ലാവരോടും....
ഉച്ചക്ക് മ്രിഷ്ടാന ഭോജനം ഒക്കെ കഴിഞ്ഞു കൃഷ്ണകുമാരി പോകാന്‍ ഇറങ്ങി..... തനിയെ പോകാന്‍ വഴി അറിയില്ല... തിരിച്ചു ഞാന്‍ കൊണ്ടുവിടണം.... ഇനിയും ഞാന്‍ എത്ര നടക്കണം!!!... ഓര്‍ത്തപോള്‍ എനിക്കൊരല്‍പം അലോസരം തോന്നി....എളുപ്പ വഴിയേ പോകാം... ഞാന്‍ ഓര്ത്തു....അങ്ങനെ ഞങ്ങള്‍ ഒരു കുറുക്കു വഴിയിലൂടെ യാത്രയായി...
പാതി വഴി എത്തിയപ്പോള്‍ കൃഷ്ണകുമാരിക്ക് 'രണ്ടിന് ' പോകണം. വയറില്‍ കൊള്ളുന്നതിലും കൂടുതല്‍ കഴിച്ചിട്ടാണ്....
എനിക്ക് ദേഷ്യം വന്നു.... 'വീട്ടില്‍ എത്തിയിട്ട് പോരെ....' ഞാന്‍ ചോദിച്ചു... പോര .... അത്യാവശ്യം ആണ്... അങ്ങനെ കൃഷ്ണകുമാരി വഴിവക്കിലെ തോടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് നടന്നു..... ഞാന്‍ കത്ത് നില്പായി....
'ദൈവമേ...ഇങ്ങനെ ഇവിടെ നില്‍ക്കുനതു ആരെങ്ങിലും കണ്ടാല്‍.... എന്താ കാര്യം എന്ന് ചോദിച്ചാല്‍....' ഞാന്‍ ഓര്ത്തു. കൃഷ്ണകുമാരി ആണെങ്ങില്‍ തിരിച്ചു വരുന്നും ഇല്ല.... എനിക്ക് ദേഷ്യം കൊണ്ടു കണ്ണ് കാണാതായി....
കുറെ കഴിഞ്ഞു കൃഷ്ണകുമാരി കാര്യം സാധിച്ചിട്ടു തിരിച്ചുവന്നു..... പിന്നെ ഞങള്‍ അവളുടെ വീടെത്തുന്ന വരെ ഞാന്‍ ഒന്നും മിണ്ടിയില്ല. അത്രക്ക് ദേഷ്യം വന്നു എനിക്ക്....'ഞാന്‍ പോവാണ്' അത്രയും പറഞ്ഞു ഞാന്‍ തിരിച്ചു നടന്നു....
ആ രണ്ടു മാസം അവധിക്കയിരുന്നു എന്റെ ചാച്ചന്റെ കല്യാണം.... അന്നൊക്കെ സ്കൂള്‍ വാടകക്കെടുത്തു അവിടെ ആയിരുന്നു സദ്യ നടത്താറ്.... ഞാന്‍ പുതിയ ഉടുപ്പൊക്കെ ഇട്ടു താരമായി അങ്ങനെ നടക്കുകയായിരുന്നു.... അപ്പോളാണ് ഇളയ ചാച്ചന്റെ വിളി..' ഇവിടെ വാ'. എന്താണാവോ കാര്യം ? ഞാന്‍ ഓര്ത്തു. ' ആ നില്ക്കുന്നത് നിന്റെ കൂടെ അന്ന് വീട്ടില്‍ വന്ന കൂട്ടുകാരി അല്ലെ?' സദ്യക്ക് ആളുകള്‍ കഴിക്കാതെ ബാക്കി വയ്ക്കുന്ന ബ്രെഡും ലഡുവും ഒക്കെ എടുത്തുകൊണ്ടുപോകാന്‍ കൂടി നില്ക്കുന്ന പുറമ്പോക്ക് കുട്ടികളുടെ കൂടെ നില്ക്കുന്ന കൃഷ്ണകുമാരിയെ ചൂണ്ടി ചാച്ചന്‍ ചോദിച്ചു. ഞാന്‍ തലയാട്ടി... 'ഇങ്ങനെ ഉള്ളവരും ആയിട്ടാണോ നിന്റെ കൂട്ട്?' ചാച്ചന്‍ വീണ്ടും ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞില്ല... എനിക്ക് ദേഷ്യവും കരച്ചിലും ഒരുമിച്ചുവന്നു.... ഇവള്‍ക്ക് ഇവിടെ വരേണ്ട വല്ല കാര്യവും ഉണ്ടോ..... ഇനി എന്തായാലും അവളോട് ഒരു കൂട്ടും വേണ്ട.... ഞാന്‍ തീരുമാനിച്ചു...
സ്കൂള്‍ തുറന്നു ചെന്നപ്പോള്‍ തന്നെ കൃഷ്ണകുമാരി ഓടി അടുത്തുവന്നു... ഞാന്‍ മിണ്ടാന്‍ പോയില്ല... അവള്‍ പലതും ചോദിചെങ്ങിലും കുറെ ദിവസം ഞാന്‍ മിണ്ടാതെ നടന്നു... ഒരു ദിവസം അവള്‍ ഒറ്റ കരച്ചില്‍..... കൃഷ്ണകുമാരി കരയുന്നത് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്.... എനിക്ക് വിഷമം ആയി.... ഞാന്‍ പറഞ്ഞു ' ഞാന്‍ നിന്നോട് മിണ്ടാം... പക്ഷെ നി ഇനി തെറി പറയരുത്... അതുപോലെ കണ്ടവരുടെ കല്യാണത്തിന് പോകരുത്....'. 'ഇല്ല..' കരച്ചിലിനിടെ അവള്‍ പറഞ്ഞു.
അന്ന് മുതല്‍ വീണ്ടും കൃഷ്ണകുമാരി എന്റെ 'ബോഡി ഗാര്‍ഡ്' ആയി മാറി... ആറാം ക്ലാസ്സില്‍ ഞാന്‍ ആ സ്കൂളില്‍ നിന്നു പോരുന്നത് വരെ..... എന്റെ മുന്നില്‍ വചെങ്ങിലും അവള്‍ തെറി പറയാരില്ലയിരുന്നു....അതിന് ശേഷം അവള്‍ ആരെയെല്ലാം തെറി പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്കറിയില്ല..... ഇപ്പോള്‍ അവള്‍ എവിടെ ഉണ്ടാകും എന്നും.....

Sunday, August 2, 2009
വെഡിംഗ് ഡാന്‍സ്.....
കെവിന്‍ ചേട്ടന്റെയും ജില്‍ ചേച്ചിയുടെയും വെഡിംഗ് എട്രന്‍സ് ഡാന്‍സിന്റെ യു ടുബിലെ ഒരു ലിങ്ക് കിട്ടി.... വളരെ അധികം ആളുകള്‍ കണ്ട ഒരു ലിങ്ക് എന്ന പേരിലാണ് അത് കിട്ടിയത്.......കണ്ടപ്പോള്‍ നല്ല തമാശ തോന്നി.... ഇങ്ങനയും ഉണ്ടോ ആള്‍ക്കാര്‍ എന്ന് തോന്നിപോയി....
(അതിന്റെ യു ടുബിലെ ഒരു ലിങ്ക്)
പിന്നെ നോക്കുമ്പോള്‍ അതാ... വേറെയും കുറെ വെഡിംഗ് ഡാന്‍സ് ലിങ്കുകള്‍ യു ടുബില്‍ കിടക്കുന്നു.....
ഒന്നു രണ്ടെണ്ണം തുറന്നു നോക്കി...... പലതിലെയും തടിച്ചി അമ്മച്ചിമാരുടെ തുള്ളല്‍ കണ്ടു ഞാന്‍ ശരിക്കും ഞെട്ടി..... ചിരിയോടെ ഓര്ത്തു പോയി.... 'ഒരു കല്യാണം കഴിക്കാന്‍ ഈ സാഹസങ്ങള്‍ ഒക്കെ വേണ്ടി വന്നല്ലോ...'
(മറ്റൊരു ലിങ്ക്)
അതെല്ലാം കണ്ടു കണ്ണും തള്ളി ഇരിക്കുമ്പോള്‍ അതാ അടുത്ത ഒരു ലിങ്ക്.... കെവിന്‍ ചേട്ടന്റെയും ജില്‍ ചേച്ചിയുടെയും ദിവോരസ് എന്‍ട്രന്‍സ് ഡാന്‍സ് .....
(ലിങ്ക് )
'ദൈവമേ........' അറിയാതെ വിളിച്ചു പോയി...... പിന്നെ ഇരുന്നു അതും കണ്ടു......
ഈ ആളുകളുടെ ഒക്കെ ഓരോരോ തമാശകള്‍.......

Saturday, July 11, 2009
എന്നാലും അവന്റെ ഒരു പട്ടി തീറ്റയേ.......
Subscribe to:
Posts (Atom)